എന്റെ പ്രിയ സുഹൃത്തിന് നന്ദി; അഞ്ച് ടണ്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ലഭിച്ചതിന് പിന്നാലെ മോഡിക്ക് നന്ദി പറഞ്ഞ് ഇസ്രേയല്‍ പ്രധാനമന്ത്രി

ജറുസലേം: കൊറോണ രോഗികളില്‍ ഫലപ്രദമായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് കയറ്റി അയച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദിയറിയിച്ച് ഇസ്രേയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍ന്യാഹു. ട്വിറ്ററിലൂടെയാണ് നെതന്‍ന്യാഹു മോഡിക്ക് നന്ദി അറിയിച്ചത്.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റി അയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നെതന്‍ന്യാഹു മോഡിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിന്‍വലിച്ചിരുന്നു.

നിരോധനം പിന്‍വലിച്ചതോടെ അഞ്ച് ടണ്‍ മരുന്ന് ഇസ്രേയലിലെത്തിയതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ നെതന്‍ന്യാഹു മോഡിക്ക് നന്ദിയറിയിച്ചത്. ‘നന്ദി, ഇസ്രേയലിലേക്ക് ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് കയറ്റി അയച്ചതിന് എന്റെ പ്രിയ സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിക്ക് നന്ദി. ഇസ്രേയല്‍ പൗരന്‍മാര്‍ ഒന്നടങ്കം നന്ദി അറിയിക്കുന്നതായും’ ബെഞ്ചമിന്‍ നെതന്‍ന്യാഹു ട്വറ്ററില്‍ കുറിച്ചു.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റി അയച്ചതിന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രധാനമന്ത്രി ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ ജനതയ്ക്കും മോഡിക്കും നന്ദിയറിയിച്ചിരുന്നു.”ഇന്ത്യക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി. ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ല. നന്ദി പ്രധാനമന്ത്രി മോഡി. താങ്കളുടെ ശക്തമായ നേതൃത്വം ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിക്കുന്നു”- എന്നായിരുന്നു ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version