ഇന്ത്യയിലായതിനാല്‍ തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുണ്ട്; കോവിഡ് ക്യാംപിലുള്ള വിദേശ സഞ്ചാരി പറയുന്നു

മുംബൈ: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ ആരോഗ്യമേഖലയെ അഭിനന്ദിച്ച് വിദേശി. ഈ സാഹചര്യത്തില്‍ ഇന്ത്യയിലായതിനാല്‍ തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുണ്ടെന്ന് മരിയാനോ കാബ്രെറോ എന്ന സ്‌പെയിന്‍ സ്വദേശി പറയുന്നത്.

ഡിസംബറിലാണ് മരിയാനോ വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തിയത്.
തുടര്‍ന്ന് അപ്രതീക്ഷിത ലോക്ക് ഡൗണിനേത്തുടര്‍ന്ന് മുംബൈ എയര്‍പോര്‍ട്ടില്‍ കുടുങ്ങുകയായിരുന്നു. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 4 വരെ വിമാനത്താവളത്തിലെ വെറും നിലത്തായിരുന്നു കിടന്നുറങ്ങിയത്.

കഴിഞ്ഞ അഞ്ച് ദിവസങ്ങളായി കോവിഡ് ക്യാംപിലാണ് മരിയാനോയുള്ളത്. വിനോദ സഞ്ചാരിയായാണ് ഇവിടെയെത്തിയത്. തനിക്ക് ഇവിടെ സുഹൃത്തുക്കളുമില്ല. എയര്‍പോര്‍ട്ടില്‍ നേരിട്ട അനുഭവത്തേക്കാള്‍ മികച്ചതാണ് കോവിഡ് ക്യാംപിലെന്ന് മരിയാനോ പറയുന്നു.

കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ സാധിച്ചുവെന്നും ലോക്ക് ഡൗണ്‍ കഴിയുന്നതോടെ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നുമാണ് അധികൃതര്‍ വിശദമാക്കിയതെന്നും മരിയാനോ പറയുന്നു. ക്യാംപിലെ സൗകര്യങ്ങളും മികച്ചതാണ്. ഭക്ഷണവും ബെഡും ക്യാംപില്‍ ലഭിക്കുന്നുണ്ട്. പോലീസ് വളരെ സൗഹൃദപരമായാണ് ഇടപെടുന്നതെന്നും മരിയാനോ പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയിലായതിനാല്‍ തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം എന്‍ഡി ടിവിയോട് പറയുന്നു.

Exit mobile version