കോവിഡ്19: തെലങ്കാനയില്‍ ലോക് ഡൗണ്‍ ജൂണ്‍ മൂന്ന് വരെ നീട്ടി

ഹൈദരാബാദ്: തെലങ്കാനയില്‍ കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ മൂന്ന് വരെ നീട്ടി. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 14 വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ഇതുവരെ തെലങ്കാനയില്‍ 323 പേര്‍ക്കാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏഴ് പേര്‍ വൈസ് ബാധിച്ച് മരിക്കുകയും ചെയ്തു. തെലങ്കാനയില്‍ വൈറസ് ബാധിച്ച 243 പേര്‍ നിസാമുദ്ദീനില്‍ നിന്ന് എത്തിയവരാണ്.

Exit mobile version