24 മണിക്കൂറിനിടെ 693 കൊറോണ ബാധിതർ; രോഗികളുടെ എണ്ണം 4,067 ആയി; രാജ്യത്ത് മരണം 109 ആയി ഉയർന്നു

ന്യൂഡൽഹി: കൊറോണ രാജ്യത്ത് അതിവേഗത്തിൽ പടരുന്നതായി കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇക്കാര്യം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാളാണ് അറിയിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 4,067 ആയി ഉയർന്നു. ഇവരിൽ 1,445 പേർക്ക് തബ്‌ലിഗ് ജമാഅത്തുമായി ബന്ധമുണ്ട്. കൊറോണ സ്ഥിരീകരിച്ചവരിൽ 76 ശതമാനവും പുരുഷന്മാരും 24 ശതമാനം പേർ സ്ത്രീകളുമാണെന്നുമാണ് കണക്കുകൾ.

രാജ്യത്ത് 109 പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടമായത്. തിങ്കളാഴ്ച മാത്രം 30പേർ മരിച്ചു. മരിച്ചവരിൽ 63ശതമാനം പേരും അറുപതുവയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. 4060 വയസ്സിനിടെയുള്ള 30 ശതമാനം പേരും കൊറോണബാധയെ തുടർന്ന് മരിച്ചിട്ടുണ്ട്. 40 വയസ്സിൽ താഴെയുള്ള ഏഴുശതമാനം പേർക്കാണ് കൊറോണയെ തുടർന്ന് ജീവൻ നഷ്ടമായത്. ഇതിനോടകം 1,100 കോടിരൂപ നാഷണൽ ഹെൽത്ത് മിഷനിൽനിന്ന് സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ടെന്നും ലവ് അഗർവാൾ അറിയിച്ചു.

ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടുന്നവരെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഹൈഡ്രോക്‌സി ക്ലോറോകൈ്വൻ ഉപയോഗിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും ലവ് അഗർവാൾ വ്യക്തമാക്കി.

Exit mobile version