കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ സൈനീകരെ പോലെ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടാല്‍ ഒരു കോടി രൂപ സഹായധനം നല്‍കും; കെജരിവാള്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ ശുചീകരണ തൊഴിലാളികള്‍ക്കോ ജീവന്‍ നഷ്ടപ്പെട്ടാല്‍ ഒരു കോടി രൂപ കുടുംബത്തിന് സഹായധനം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സര്‍ക്കാര്‍, സ്വകാര്യ മേഖലയെന്ന വേര്‍തിരിവ് ഇല്ലാതെയാകും സഹായമെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

സ്വന്തം ജീവന്‍ പണയം വെച്ചാണ് ഇവര്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ സേവിക്കുന്ന സൈനികരെ പോലെയാണ് ഇന്ന് ആരോഗ്യപ്രവര്‍ത്തകരും. നമ്മളെല്ലാവരും ഇവരോടെ കടപ്പെട്ടിരിക്കുന്നു.- കെജരിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ഇതുവരെ 120 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറോളം ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കെജരിവാളിന്റെ പ്രഖ്യാപനം

Exit mobile version