സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് രാജ്യം; കടമെടുത്ത 9,000 കോടി രൂപയും തിരികെ അടയ്ക്കാമെന്ന് ആവര്‍ത്തിച്ച് വിജയ് മല്യ, കൊറോണ പ്രതിരോധിക്കാന്‍ ഉപദേശങ്ങളും

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് രാജ്യം ാേനീങ്ങുന്നത്. ഈ സാഹചര്യത്തില്‍ പുതിയ നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് വിവാദ വ്യവസായി വിജയ് മല്യ. താന്‍ കടമെടുത്ത മുഴുവന്‍ തുകയും തിരികെ അടയ്ക്കാമെന്നാണ് വിജയ് മല്യ പറയുന്നത്.

സാമ്പത്തിക പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ച വിജയ് മല്യ കിങ് ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത 9,000 കോടി രൂപയും തിരികെ അടക്കാമെന്നാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമനോട് അഭ്യര്‍ത്ഥിച്ചത്. ട്വിറ്ററിലൂടെയാണ് അഭ്യര്‍ത്ഥന. കൂടാതെ വൈറസ് വ്യാപനത്തില്‍ പ്രതിരോധിക്കാനുള്ള ഉപദേശങ്ങളും നല്‍കുന്നുണ്ട്.

മല്യയുടെ ട്വീറ്റ് ഇങ്ങനെ;

കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി കടമെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാമെന്ന് ഉറപ്പ് നല്‍കുകയാണ്. ബാങ്കുകള്‍ പണം സ്വീകരിക്കാന്‍ തയാറാവുകയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ വസ്തു വകകള്‍ തിരികെ നല്‍കാന്‍ തയാറാവുകയും വേണം. കൊറോണയില്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങിയിരിക്കുന്ന ഈ സമയത്ത് തന്റെ അഭ്യര്‍ത്ഥന ധനമന്ത്രി സ്വീകരിക്കുമെന്നു കരുതുന്നു.

രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ ചെയ്തുകൊണ്ട് ചിന്തിക്കാന്‍ സാധിക്കാത്ത കാര്യമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഈ നടപടിയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. എല്ലാ കമ്പനികളും അടച്ചിട്ടിരിക്കുകയാണ്. എല്ലാ ഉത്പാദനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. എല്ലാവരും വീടുകളില്‍ തന്നെ കഴിയണം. സാമൂഹിക അകലം പാലിക്കണം. ഈ സമയം കുടംബത്തോടൊപ്പവും വളര്‍ത്തുമൃഗങ്ങളോടൊപ്പവും ചിലവഴിക്കാം. ഞാനും ഇപ്പോള്‍ അതു തന്നെയാണ് ചെയ്യുന്നത്. പുല്‍വാമയിലോ കാര്‍ഗിലിലോ അപരിചിതനായ എതിരാളിയെ നേരിടുന്നതിലും ഭീകരമാണ് ഇപ്പോഴത്തെ സാഹചര്യം. അതുകൊണ്ട് വീമ്പ് പറച്ചില്‍ നിര്‍ത്താം.

Exit mobile version