വയറിന് അസ്വസ്ഥതയ്ക്ക് ചികിത്സ തേടിയെത്തി; സ്ത്രീയുടെ അണ്ഡാശയത്തില്‍ നിന്നും നീക്കം ചെയ്തത് 33.5 കിലോ ട്യൂമര്‍

യുടെ അണ്ഡാശയത്തില്‍നിന്നും 33.5 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു.

കോയമ്പത്തൂര്‍: വയറിന് അസ്വസ്ഥതയും നടക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ അണ്ഡാശയത്തില്‍നിന്നും 33.5 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു. ഊട്ടി സ്വദേശിനിയായ വസന്തയുടെ ശരീരത്തില്‍നിന്നുമാണ് ട്യൂമര്‍ നീക്കം ചെയ്തത്. കോയമ്പത്തൂരിലെ ഒരു ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.

വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ വേദന അനുഭവപ്പെട്ടിരുന്നില്ല. നടക്കാനും ആഹാരം കഴിക്കാനും ബുദ്ധമുട്ടായതോടെയാണ് ചികിത്സ തേടാന്‍ തീരുമാനിച്ചതെന്നും വസന്ത പറഞ്ഞു.

ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ട്യൂമര്‍ കണ്ടെത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്കു ശേഷമാണ് ട്യൂമര്‍ നീക്കം ചെയ്തത്. ഡോക്ടര്‍മാരായ സെന്തില്‍ കുമാര്‍, പിയൂഷ്, അനിത, സതീഷ് എന്നിവരടങ്ങിയ ടീമാണ് ട്യൂമര്‍ നീക്കം ചെയ്തത്.

Exit mobile version