കോവിഡ് രോഗം പരത്തി ആളുകളെ കൊല്ലാൻ ഫേസ്ബുക്കിലൂടെ ആഹ്വാനം; ഇൻഫോസിസ് ജീവനക്കാരനായ യുവാവ് അറസ്റ്റിൽ

ബാംഗ്ലൂർ: ജനങ്ങൾക്കിടയിൽ കോവിഡ് 19 വൈറസ് പരത്താൻ സോഷ്യൽമീഡിയയിലൂടെ ആഹ്വാനം ചെയ്ത ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ. ‘പുറത്തുപോയി തുമ്മി കുറഞ്ഞത് 700 പേർക്കെങ്കിലും വ്യാപിപ്പിച്ച് 17 പേരെയെങ്കിലും കൊലപ്പെടുത്തൂ എന്നായിരുന്നു ഇയാൾ ഫേസ്ബുക്കിൽ കുറിച്ചത്.

‘നമുക്ക് കൈകൾ കോർക്കാം, പുറത്ത് പോയി പൊതുസ്ഥലത്ത് തുമ്മുക. അങ്ങനെ വൈറസിനെ പരത്തുക’ എന്നാണ് ബാംഗ്ലൂർ നിവാസിയായ മുജീബ് മൊഹമ്മദ് എന്ന യുവാവ് ആഹ്വാനം ചെയ്തത്. നിരുത്തരവാദപരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ബാംഗ്ലൂർ ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.

അതേസമയം യുവാവിന്റെ കുറിപ്പിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് കമ്പനി പിരിച്ചുവിട്ടു. ഇയാളുടെ പോസ്റ്റിനെക്കുറിച്ച് അന്വേഷണം നടത്തിയ ഇൻഫോസിസ് യുവാവിന്റെ നടപടി നിരുത്തരവാദപരമായ പ്രവർത്തനമാണെന്നും ഇത്തരം കാര്യങ്ങളെ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ട്വീറ്റ് ചെയ്തു.

Exit mobile version