മരണനിരക്ക് ഉയരുന്നു; മുംബൈയിൽ കൊറോണ ബാധിച്ച് ഡോക്ടർ മരിച്ചു; കുടുംബത്തിലെ ആറുപേർക്കും രോഗബാധ

മുംബൈ: മുംബൈയിൽ കൊറോണ വൈറസ് ബാധിതനായ ഡോക്ടർ ചികിത്സയിലിരിക്കെ മരിച്ചു. 82 വയസുകാരനായ ഡോക്ടറാണ് മരിച്ചത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

അതേസമയം, ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കി ഡോക്ടറുടെ കുടുംബത്തിലെ ആറ് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ കൊറോണ സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ കൊച്ചു മകൻ മാർച്ച് 12നാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇയാളിൽ നിന്നാണ് രോഗം പടർന്നതെന്നാണ് വിവരം.

ആറ് പേരാണ് ഇതുവരെ മഹാരാഷ്ട്രയിൽ മരിച്ചത്. വെള്ളിയാഴ്ച പുതുതായി 23 പേർക്ക് സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 153 ആയി. ഇന്ത്യയിലെ ആകെ കൊറോണ രോഗികളുടെ എണ്ണം 724 ആയി ഉയരുകയും 18 പേർ മരിക്കുകയും ചെയ്തു.

Exit mobile version