കൊവിഡ്: ആഭ്യന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി

ന്യൂഡല്‍ഹി; രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി. മാര്‍ച്ച് 31 വരെയായിരുന്നു നേരത്തെ വിലക്ക്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രില്‍ 14 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. നേരത്തെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും നീട്ടിയിരുന്നു.

ഏപ്രില്‍ 14 വരെയാണ് അതിന്റെയും വിലക്ക് നീട്ടിയിരിക്കുന്നത്. ചരക്ക് വിമാനങ്ങള്‍ക്കും സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാവില്ല. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി രാജ്യത്തെ തീവണ്ടി സര്‍വീസുകള്‍, മെട്രോ സര്‍വീസുകള്‍, അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ എന്നിവയെല്ലാം നേരത്തെ നിര്‍ത്തി വച്ചിരുന്നു.

Exit mobile version