ഗാംഗുലിക്ക് പിന്നാലെ സഹായ ഹസ്തവുമായി സച്ചിനും; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത് 50ലക്ഷം രൂപ

മുംബൈ: രാജ്യത്തെ കൊവിഡ് 19 വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ സഹായഹസ്തവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പത് ലക്ഷം രൂപയാണ് സച്ചിന്‍ നല്‍കിയത്. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി 25 ലക്ഷം രൂപ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കുമാണ് സച്ചിന്‍ കൈമാറിയതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തേ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും രംഗത്ത് എത്തിയിരുന്നു. അദ്ദേഹം അമ്പത് ലക്ഷം രൂപയുടെ അരിയാണ് ദുരിതബാധിതര്‍ക്കു സംഭാവന ചെയ്യുക. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്കാണ് ഗാംഗുലി അരി എത്തിച്ച് നല്‍കുക.

Exit mobile version