കേന്ദ്രസര്‍ക്കാരിന് പറ്റിയ വീഴ്ചയാണ് ഇപ്പോള്‍ നാം അനുഭവിക്കുന്ന ലോക്ക് ഡൗണ്‍, ഇനി വരാനിരിക്കുന്ന നാളുകള്‍ കഠിനമായിരിക്കും; പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന് പറ്റിയ വീഴ്ചയാണ് ഇപ്പോള്‍ നാം അനുഭവിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍. രാജ്യത്ത് കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക് ഡൗണിനെ വിമര്‍ശിച്ച് രംഗത്തെത്തിയതായിരുന്നു അദ്ദേഹം.

ട്വിറ്ററിലൂടെയാണ് പ്രശാന്ത് കിഷോര്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത്. സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാത്തതിന്റെ ഫലമായാണ് ഇപ്പോള്‍ 21 ദിവസം നാം അനുഭവിക്കേണ്ടി വന്നതെന്ന് പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു.ഈയൊരു സാഹചര്യത്തില്‍ രാജ്യം ലോക്ക് ഡൗണ്‍ ചെയ്യണമെന്ന തീരുമാനം ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ, 21 ദിവസം എന്നത് ഒരു നീണ്ട കാലയളവാണ്. കോവിഡ് 19 പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന് പറ്റിയ വീഴ്ചക്കാണ് ഇപ്പോള്‍ നാം അനുഭവിക്കുന്നതെന്നും മുന്നൊരുക്കങ്ങളില്ലാത്ത തീരുമാനങ്ങളാലും പാവപ്പെട്ടവരെ സംരക്ഷിക്കാനുള്ള പദ്ധതിക്കുറവുകൊണ്ടും ഇനി വരാനിരിക്കുന്ന നാളുകള്‍ കഠിനമായിരിക്കുമെന്നും പ്രശാന്ത് കുറിച്ചു.

Exit mobile version