ഗുലാബ് ജാമുന്‍ ലായിനിയില്‍ വീണ് 2 വയസ്സുകാരന് ദാരുണാന്ത്യം

ഔറംഗബാദ്: തിളച്ച ഗുലാബ് ജാമുന്‍ ലായിനിയില്‍ വീണ് 2 വയസ്സുകാരന് ദാരുണാന്ത്യം. ഔറംഗബാദിലെ ദല്‍വാഡി ആഘോഷത്തിന്റെ ഭാഗമായി പാചകക്കാരന്‍ ഗുലാബ് ജാമുന്‍ പാകം ചെയ്യുകയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു രാജ്‌വീര്‍ നിതിന്‍ മേഘാവല്‍ മരണത്തിലേക്ക് വീണത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനെതുടര്‍ന്ന് കുഞ്ഞ് മരിച്ചു. എന്നാല്‍ കുട്ടി കലത്തില്‍ വീണതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version