അടച്ചുപൂട്ടൽ ജനങ്ങൾ പാലിച്ചില്ലെങ്കിൽ ഷൂട്ട് അറ്റ് സൈറ്റ്; 24 മണിക്കൂർ കർഫ്യൂ; മുന്നറിയിപ്പുമായി ചന്ദ്രശേഖർ റാവു

ന്യൂഡൽഹി: രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിർദേശം ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി തെലങ്കാന മുഖ്യന്ത്രി കെ ചന്ദ്രശേഖ റാവു. അടച്ചുപൂട്ടൽ നിർദേശം ജനം ലംഘിച്ചാൽ വെടിവെക്കാനുള്ള ഉത്തരവടക്കമുണ്ടാകുമെന്നാണ് റാവുവിന്റെ മുന്നറിയിപ്പ്.

‘അടച്ചുപൂട്ടൽ നിർദേശങ്ങൾ ജനം ലംഘിക്കുകയാണെങ്കിൽ പൂർണ്ണമായും കർഫ്യൂ ഏർപ്പെടുത്തുകയും നിർദേശം ലംഘിക്കുന്നവരെ അവിടെ വെച്ച് തന്നെ വെടിക്കാനുള്ള ഉത്തരവിറക്കേണ്ടിയും വരും’ റാവു പറഞ്ഞു. യുഎസിൽ അടച്ചുപൂട്ടൽ നടപ്പിലാക്കാൻ സൈന്യത്തെയാണ് ഇറക്കിയിരിക്കുന്നത്. ജനങ്ങൾ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ 24 മണിക്കൂറും കർഫ്യൂ ഏർപ്പെടുത്തുകയും വെടിവെക്കാൻ ഉത്തരവുമുണ്ട്. അത്തരമൊരു സ്ഥിതിഗതി ഉണ്ടാക്കരുതെന്ന് ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗൺ നടപ്പാക്കാൻ പോലീസിനെ സഹായിക്കുന്നതിന് എല്ലാ മന്ത്രിമാരോടും എംഎൽഎമാരോടും കോർപ്പറേഷൻ കൗൺസിലർമാരോടും റോഡിലിറങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സൈന്യത്തെ ഇറക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Exit mobile version