കൊവിഡ്; തമിഴ്‌നാടും ലോക് ഡൗണിലേക്ക്; നാളെ വൈകിട്ട് 6 മുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ചെന്നൈ; കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നാളെ വൈകിട്ട് 6 മുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലകള്‍ തമ്മിലുള്ള അതിര്‍ത്തികളും അടച്ചിടുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പറഞ്ഞു. അതെസമയം അവശ്യ സേവനങ്ങള്‍ക്ക് ബാധകമായിരിക്കില്ല. അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ തുറയ്ക്കും.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന രാജ്യത്തെ പതിനഞ്ചാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. അതിനിടെ സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതൊടെ തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. അതെസമയം കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.

കൊവിഡ് ബാധ സംശയിക്കുന്നതിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ നിലവില്‍ 54 പേര്‍ തമിഴ്‌നാട്ടില്‍ ആശുപത്രിയില്‍ ഐസലേഷനില്‍ ചികിത്സയിലാണ്. 9400 ലധികം പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. പരിശോധനയ്ക്ക് അയച്ച 443 സാംപിളുകളില്‍ 352 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. മറ്റുള്ളവയുടെ ഫലം കിട്ടിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version