ഇന്ത്യയുടെ അഭിമാനമായ ആദ്യത്തെ വനിതാ മറൈൻ പൈലറ്റിന് കൊറോണയെന്ന് സംശയം; ഐസൊലേഷനിൽ

കൊൽക്കത്ത: ഇന്ത്യയുടെ അഭിമാനമായി മാറിയ ആദ്യത്തെ വനിതാ മറൈൻ പൈലറ്റിന് കൊറോണ വൈറസ് ബാധയെന്ന് സംശയം. ഇവരെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. കൊൽക്കത്തയിലെ ഐഡി ആന്റ് ബിജി ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിലാണ് പൈലറ്റുള്ളത്.

അവധി ആഘോഷിക്കാനായി കൊളംബോയിലേക്ക് പോയ ഇവർ ഈയടുത്ത ദിവസങ്ങളിലാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് ചുമയും ജലദോഷവുമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് കൊൽക്കത്ത പോർട്ട് ട്രസ്റ്റ് വക്താവ് സഞ്‌ജോയ് മുഖർജി പറഞ്ഞു.

വനിതാ പൈലറ്റിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഐസൊലേഷൻ വാർഡില് നിരീക്ഷണത്തിലാണ് ഇവരിപ്പോൾ ഉള്ളത്. അതേസമയം, ഇതുവരെ കൊൽക്കത്തയിൽ ആർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. 2019- മാർച്ചില് രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് നാരീശക്തി പുരസ്‌കാരം നേടിയിട്ടുള്ള വ്യക്തി കൂടുയാണ് ഇവർ.

Exit mobile version