വെടിവയ്പ് കേസിലെ പ്രതികള്‍ക്ക് മദ്യം വിളമ്പി പോലീസുകാര്‍..! വീഡിയോ പുറത്ത് വിട്ട് സഹതടവുകാരന്‍; പോലീസുകാരുടെ പണിപോയി

റായ്ബറേലി: ജയിലിനകത്ത് തടവുപുള്ളികള്‍ മദ്യം കഴിച്ചു. ആറ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ കിട്ടി. പ്രതികള്‍ മദ്യപിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് പോലീസുകാര്‍ക്ക് പണികിട്ടിയത്. ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലാ ജയിലിലാണ് സംഭവം അരങ്ങേറിയത്.

ജയിലര്‍ക്ക് പതിനായിരം രൂപയും ഡപ്യൂട്ടി ജയിലര്‍ക്കു 5000 രൂപയും വാഗ്ദാനം ചെയ്താണ് കൃത്യം പൈസ വീട്ടില്‍ എത്തിക്കാമെന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇവര്‍ ഉദ്യോഗസ്ഥരുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. കൂടാതെ തങ്ങള്‍ക്കുള്ള മദ്യവും എത്തിക്കണമെന്നും പോലീസ് പ്രതികളോട് ആവശ്യപ്പെടുന്നു. സഹതടവുകാരില്‍ ആരോ പകര്‍ത്തിയതാണ് വിഡിയോ.

അന്‍ഷു ദീക്ഷിത്, സൊഹ്‌റാബ്, മറ്റു നാല് സഹതടവുകാര്‍ എന്നിവരാണ് മദ്യപിക്കുന്നതായി വിഡിയോയില്‍ കാണുന്നത്. ഇതില്‍ അന്‍ഷുവും സൊഹ്‌റാബും വെടിവയ്പ് കേസിലെ പ്രതികളാണ്. വെടിയുണ്ടകളും ഇവരുടെ സമീപത്തായി കാണാം. സംഗതി പുറത്തായതോടെ സമൂഹമാധ്യമങ്ങളിലൂെട പടര്‍ന്നു. ഇതോടെ ആറ് ജയില്‍ ഉദ്യോഗസ്ഥരെ ബിഹാര്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു.

പ്രതികളുടെ കൈയ്യില്‍ നിന്ന് ഫോണും സിം കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. റായ്ബറേലി ജില്ലാ ജയിലില്‍ മജിസ്‌ട്രേറ്റിന്റേയും പോലീസ് സൂപ്രണ്ടിന്റേയും നേതൃത്വത്തില്‍ പരിശോധന നടത്തി. സിഗരറ്റുകളും, ലൈറ്ററുകളും, പലഹാരങ്ങളും മറ്റും കണ്ടെടുത്തു. ജയിലിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു

Exit mobile version