ലാഭം മാത്രം നൽകുന്ന ഭാരത് പെട്രോളിയം വിൽക്കുന്നതും ഉറ്റസുഹൃത്തുക്കളായ മുതലാളിമാർക്ക് നൽകിയ വാഗ്ദാനമാണോ? മോഡിയോട് ചോദ്യവുമായി കോൺഗ്രസ്

ന്യൂഡൽഹി: ലാഭത്തിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനെയും (ബിപിസിഎൽ) സ്വകാര്യവത്ക്കരക്കാനുള്ള കേന്ദ്രസർക്കാറിന്റെ നീക്കത്തെ പരിഹസിച്ചും വിമർശിച്ചും കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല.

കഴിഞ്ഞ ഡിസംബറിൽ 2051.53 കോടി ലാഭം സർക്കാറിന് നൽകിയ ബിപിസിഎൽ വിൽക്കുന്നത് എങ്ങനെ സർക്കാരിന് ലാഭകരമാകുമെന്ന് അദ്ദേഹം ചോദ്യം ചെയ്യുന്നു. ട്വിറ്ററിലൂടെയായിരുന്നു സുർജേവാലയുടെ പ്രതികരണം.

”ബിപിസിഎൽ വിൽക്കുന്നത് എങ്ങനെ ലാഭകരമാകും? ഡിസംബറിൽ സർക്കാറിന് 2051.53 കോടിയുടെ ലാഭം ബിപിസിഎൽ നൽകിയിട്ടുണ്ട്. രണ്ടാമത്തെ കാര്യം, 53 ശതമാനം ഓഹരികൾ വിൽക്കാനാണ് മോഡി സർക്കാർ ടെന്റർ വിളിച്ചിരിക്കുന്നത്. ഉറ്റസുഹൃത്തുക്കളായ മുതലാളിമാർക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനമാണോ ഇതും?” രൺദീപ് സിങ് സുർജേവാല ചോദിച്ചു.

പൊതു മേഖല സ്ഥാപനമായ ബിപിസിഎല്ലിന്റെ ഓഹരി വാങ്ങാൻ കേന്ദ്ര സർക്കാർ താത്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിമർശനം. 52.98 ശതമാനം ഓഹരികളാണ് വിൽക്കാൻ ഒരുങ്ങുന്നത്. ആഗോളതലത്തിലുള്ള താത്പര്യ പത്രമാണ് ക്ഷണിച്ചിരിക്കുന്നത്. അതിനാൽ തന്നെ വിദേശ കമ്പനികൾക്കും ബിപിസിഎൽ ഓഹരി വാങ്ങാൻ അപേക്ഷ നൽകാം. ക

Exit mobile version