ഇന്ത്യയുടെ നമസ്‌തേ ഇപ്പോൾ ലോകം മുഴുവൻ കൈക്കൊള്ളുകയാണ്; ഈ ശീലം തിരികെ പിടിക്കാനുള്ള സമയമാണ് കൊറോണ കാലം: മോഡി

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർ കൊറോണ വൈറസുമായി ബന്ധപ്പെട്ട കിംവദന്തികളിൽനിന്ന് അകലം പാലിക്കണമെന്ന് ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മറ്റുള്ളവർക്ക് ഷേക്ക് ഹാൻഡ് നൽകുന്നത് നിർത്താനും കൈകൂപ്പിയുള്ള നമസ്‌തേയിലൂടെ അഭിവാദ്യം ചെയ്യാനും പ്രധാനമന്ത്രി ഉപദേശിക്കുന്നു.

ജൻഔഷധി ദിവസുമായി ബന്ധപ്പെട്ട് വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈകൂപ്പി നമസ്‌തേ പറയുന്ന ഇന്ത്യയുടെ രീതി ലോകം മുഴുവൻ ഇപ്പോൾ കൈക്കൊള്ളുകയാണ്. നമസ്‌തേ പറയുന്ന ശീലം ചിലപ്പോൾ നമുക്ക് കൈമോശം വന്നിട്ടുണ്ടാകും. അങ്ങനെയുള്ളവർക്ക് ഈ ശീലത്തിലേയ്ക്ക് തിരികെവരാനുള്ള ശരിയായ സമയമാണിതെന്നും മോഡി പറഞ്ഞു.

കിംവദന്തികളിൽനിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും വൈറസുമായി ബന്ധപ്പെട്ട് ഡോക്ടർമാരുടെ നിർദേശം അനുസരിക്കണമെന്നും മോഡി നിർദേശിച്ചു.

Exit mobile version