ഡൽഹിയിലെ സംഘർഷത്തിൽ ഈ റിക്ഷാവാലയ്ക്ക് നഷ്ടമായത് ഭാര്യയേയും നാല് മക്കളേയും; വീടും റിക്ഷയും ചാരമായതോടെ കടത്തിണ്ണയിൽ അഭയം തേടി മൊയിനുദ്ദീൻ; നൊമ്പരക്കാഴ്ച

ന്യൂഡൽഹി: ഡൽഹിയിൽ കലാപം ജീവനുകൾ കവർന്നതിനൊപ്പം കാണാതായതും നിരവധി പേരെ. കഴിഞ്ഞ ഞായറാഴ്ച വരെ, ഭാര്യയും നാലുമക്കളും മൊയിനുദ്ദീൻ എന്ന ന്യൂ മുസ്തഫാബാദ് സ്വദേശിക്കൊപ്പം ഉണ്ടായിരുന്നു. ഇന്ന് അവർ എവിടെയാണെന്ന് പോലും അറിയാതെ കടത്തിണ്ണയിൽ സ്വന്തം കുടുംബത്തിനായി ഏകനായി കണ്ണീരോടെ കാത്തിരിക്കുകയാണ് മൊയിനുദ്ദീൻ.

ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുവരെ മുയിനുദ്ദീന്റെ കുടുംബം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എന്നാൽ, എന്നാൽ ഫെബ്രുവരി 23ന് പൊട്ടിപ്പുറപ്പെട്ട കലാപം ഈ മനുഷ്യന്റെ ജീവിതത്തെ കീഴ്‌മേൽ മറിച്ചു. അന്ന് കാണാതായതാണ് ഇദ്ദേഹത്തിന്റെ ഭാര്യയെയും പത്തുവയസ്സുകാരി ഉൾപ്പെടെയുള്ള നാലുമക്കളെയും. കലാപകാരികൾ തീ കൊളുത്തി മൊയിനുദ്ദീന്റെ വീടും റിക്ഷയും ചാരമാക്കി. ഇന്ന്, മൊയിനുദ്ദീൻ തല ചായ്ക്കുന്നത് ആരുടേയോ കനിവുകൊണ്ടു മാത്രമാണ്. ഒരു കടത്തിണ്ണയിൽ ഒരു അഴുക്കുചാലിന് സമീപമാണ് മൊയിനുദ്ദീന്റെ കിടപ്പും ഉറക്കവും എല്ലാം. ഉപജീവന മാർഗ്ഗമായ റിക്ഷയും നഷ്ടപ്പെട്ടതോടെ ഭക്ഷണത്തിനും പണത്തിനും വേണ്ടി പെടാപ്പാടു പെടുകയാണ് ഇദ്ദേഹം. സമീപത്തെ വ്യാപാരികളുടെ സഹായത്തോടെയാണ് ഇദ്ദേഹം ഇപ്പോൾ ജീവിതം മുന്നോട്ട് നീക്കുന്നത്.

കുടുംബത്തെ കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്നും സാഹചര്യം മോശമാകാൻ തുടങ്ങിയതോടെ സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ താൻ ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നുവെന്നും മൊയിനുദ്ദീൻ പറയുന്നു. പിന്നീട് ഭാര്യയെയും മക്കളെയും കുറിച്ച് യാതൊരു വിവരവുമില്ലെന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് കണ്ണീരോടെ മൊയിനുദ്ദീൻ പറയുന്നു.

എല്ലാവർക്കും തന്റെ കഥയറിയാം. എല്ലാം പോലീസിനോടു പറഞ്ഞു. എന്താണ് ചെയ്യാൻ പറ്റുകയെന്ന് കാര്യങ്ങൾ സാധാരണഗതിയിയിലെത്തിയ നോക്കാമെന്നാണ് അവർ പറയുന്നത്. ഒരുപാട് ആളുകൾ അവരവരുടെ കുടുംബാഗങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലിലാണെന്നും മൊയിനുദ്ദീൻ കൂട്ടിച്ചേർക്കുന്നു.

അരുൺ കുമാർ എന്ന കടയുടമയുടെ സംരക്ഷണയിലാണ് ഇപ്പോൾ മൊയിനുദ്ദീൻ കഴിയുന്നുന്നത്. ഇദ്ദേഹത്തിന്റെ കടയ്ക്കു പുറത്താണ് മൊയിനുദ്ദീൻ കിടക്കുന്നത്. തന്റെ കുടുംബത്തെ കുറിച്ച് എവിടെ നിന്നെങ്കിലും എന്തെങ്കിലും വിവരം കിട്ടുമോയെന്നറിയാനുള്ള കഠിനശ്രമത്തിലാണ് മൊയിനുദ്ദീനെന്ന് അരുൺ കുമാർ പറയുന്നു. മൊയിനുദ്ദീന്റെ ആറുക്കളിൽ നാലുപേരെയും ഭാര്യയെയും കാണാതായെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോൾ മൊയിനുദ്ദീനെ സംരക്ഷിക്കുന്ന പോലെ തന്നെ തുടർന്നും സംരക്ഷിക്കുമെന്നും അരുൺ കുമാർ പറയുന്നു.

Exit mobile version