‘ഭാരത് മാത കീ ജയ്’ വിളിക്കുന്നവര്‍ ഇന്ത്യയില്‍ തുടരും, അല്ലാത്തവര്‍ ഭരണഘടനയെ ബഹുമാനിക്കാത്തവരാണ്; ഡല്‍ഹി സംഘര്‍ഷത്തില്‍ പ്രതികരിച്ച് ഹിമാചല്‍ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ പ്രതികരണവുമായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ രംഗത്ത്. ‘ഭാരത് മാതാ കീ ജയ് ‘ വിളിക്കുന്നവര്‍ മാത്രം ഇന്ത്യയില്‍ തുടരുമെന്ന് ജയ് റാം ഠാക്കൂര്‍ വ്യക്തമാക്കി. ബജറ്റ് സമ്മേളത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഭാരത് മാത കീ ജയ്’ വിളിക്കുന്നവര്‍ ഇന്ത്യയില്‍ തുടരും. അങ്ങനെ വിളിക്കാത്തവര്‍ ഇന്ത്യയെ എതിര്‍ക്കുന്നവരാണ്. അവര്‍ ഭരണഘടനയെ ബഹുമാനിക്കാത്തവരാണ്. തീര്‍ച്ചയായും അത്തരക്കാരെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. – ഠാക്കൂര്‍ പറഞ്ഞു.

ഈ രാജ്യത്ത് നല്ലതൊന്നും നടക്കുന്നില്ലെന്ന് പറഞ്ഞ ഠാക്കൂര്‍ ആളുകള്‍ ചില പ്രത്യേക മന:സ്ഥിതിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അത്തരം ആളുകളെ എതിര്‍ക്കാന്‍ സമയം വരും എന്നാണ് കരുതുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

Exit mobile version