‘ജയ് ശ്രീറാം, പോലീസ് നമ്മുടെ കൂടെയാണ്’; ഡല്‍ഹിയില്‍ സമരക്കാര്‍ക്കിടയിലേക്ക് കല്ലെടുത്തെറിഞ്ഞ് അക്രമി; വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ ഇടയിലേക്ക് അക്രമം അഴിച്ചു വിട്ട അക്രമകാരികള്‍ക്ക് പോലീസ് സഹായം ലഭിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന തെളിവ് പുറത്ത്. സമരക്കാര്‍ക്കിടയിലേക്ക് കല്ലെടുത്തെറിയുന്ന ഒരു അക്രമിയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

കൂടിയുള്ളവരെല്ലാം ഹിന്ദു സഹോദരന്‍മാരാണ്. പോലീസും നമ്മുടെ കൂടെയാണെന്നാണ് അക്രമി വീഡിയോയില്‍ പറയുന്നത്. ജയ് ശ്രീറാം വിളികളോടെയുള്ള വീഡിയോയില്‍ പോലീസിനും അക്രമി ജയ് വിളിക്കുന്നുണ്ട്. അക്രമി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അക്രമം തടയുന്നതില്‍ ഡല്‍ഹി പോലീസ് തീര്‍ത്തും പരാജയമായിരുന്നുവെന്ന് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നതിനിടെയാണ് വീഡിയോ പുറത്തു വന്നത്. വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. അതെസമയം ഡല്‍ഹി അക്രമത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.200 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവിധയിടങ്ങളില്‍ അക്രമം ഇപ്പോഴും തുടരുകയാണ്.

Exit mobile version