ട്രംപിനൊപ്പം മകള്‍ ഇവാങ്കയും ഭര്‍ത്താവും ഇന്ത്യയിലേയ്ക്ക്..? റിപ്പോര്‍ട്ട്

സര്‍ദ്ദാര്‍ വല്ലഭായ് പാട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് ട്രംപും നരേന്ദ്ര മോദിയും ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം മകള്‍ ഇവാങ്കയും ഭര്‍ത്താവും എത്തുമെന്ന് റപ്പോര്‍ട്ട്. ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ മകള്‍ ഇവാങ്ക ട്രംപും ഭര്‍ത്താവ് ജറേഡ് കുഷ്ണറും പിതാവിനെ അനുഗമിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ട്രംപിന്‍റെ ഭാര്യ മിലാനിയ ട്രംപിനൊപ്പം ഇന്ത്യയിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മകളും ഇന്ത്യ സന്ദര്‍ശനത്തിന് എത്തുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഉപദേശകരായി പ്രവര്‍ത്തിച്ചുവരികയാണ് ഇവാങ്കയും കുഷ്ണറും.

അമേരിക്കയിലെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഉന്നത തല സെക്രട്ടറിമാരുടെ സംഘവും ട്രംപിനോടൊപ്പം ഉണ്ടാകും. ഫെബ്രുവരി 24ന് തിങ്കളാഴ്ച അമേരിക്കന്‍ പ്രസിഡന്‍റും സംഘവും അഹമ്മദാബാദില്‍ വിമാനമിറങ്ങും. സര്‍ദ്ദാര്‍ വല്ലഭായ് പാട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് ട്രംപും നരേന്ദ്ര മോദിയും ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.

കൂടാതെ, അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് സബര്‍മതി ആശ്രമം വരെ ട്രംപിന്‍റെ റോഡ് ഷോ അരങ്ങേറും. പിന്നീട് ഡല്‍ഹിയിലേക്ക് തിരിക്കുന്ന ട്രംപ് കുടുംബസമേതം താജ്മഹല്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Exit mobile version