ഇന്ത്യൻ-2 അപകടം: സംവിധായകൻ ശങ്കറിന് ഗുരുതര പരിക്കെന്ന് പ്രചാരണം

ചെന്നൈ: കമൽഹാസൻ-ശങ്കർ കൂട്ടുകെട്ട് ഒരുക്കുന്ന ഇന്ത്യൻ-2 ചിത്രത്തിന്റെ സസെറ്റിലുണ്ടായ അപകടത്തിൽ മൂന്ന് മരണം. അതേസമയം, അപകടത്തിൽ ശങ്കറിന് കാലിന് ഗുരുതര പരിക്കേറ്റു എന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ സംവിധായകന് അപകടത്തിൽ പരിക്കേറ്റിട്ടില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ മൂന്നു പേർ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ചെന്നൈക്കടുത്തുള്ള ഇവിപി ഫിലിം സിറ്റിയിലെ സെറ്റ് നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത്. രാത്രി 9.30നായിരുന്നു അപകടം. ഭക്ഷണ ചുമതലയുള്ള മധു (29), ചന്ദ്രൻ (60) എന്നിവരും ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണ (34) യുമാണ് മരിച്ചത്.

അപകടം നടക്കുമ്പോൾ കമൽഹാസൻ സ്ഥലത്തുണ്ടായിരുന്നു. അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ അദ്ദേഹമാണ് മുൻകൈ എടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version