വരവേൽക്കാൻ എഴുപത് ലക്ഷം പേരോ? ട്രംപ് എന്താ ഭഗവാനാണോ? വിമർശിച്ച് അധീർ രഞ്ജൻ ചൗധരി

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്ത് സന്ദർശനത്തിന് എത്തുന്നതിനായി കോടികൾ ചെലവഴിക്കുന്ന കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. ട്രംപ് എന്താ ഭഗവാനാണോ? എഴുപതുലക്ഷം പേർ ചേർന്ന് സ്വാഗതം ചെയ്യാൻ? സ്വന്തം താൽപര്യങ്ങൾക്കു വേണ്ടിയാണ് ട്രംപ് ഇവിടേക്ക് വരുന്നതെന്ന് കോൺഗ്രസിന്റെ ലോക്‌സഭയിലെ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി വിമർശിച്ചു.

ഫെബ്രുവരി 24,25 തീയതികളിലാണ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നത്. വിമാനത്താവളത്തിൽനിന്ന് പരിപാടി നടക്കുന്നിടം വരെ സ്വീകരിക്കാനായി 70 ലക്ഷം ആളുകൾ ഉണ്ടാകുമെന്ന് നരേന്ദ്ര മോഡി തന്നോടു പറഞ്ഞതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇതിനെയാണ് കോൺഗ്രസ് വിമർശിക്കുന്നത്.

ഡൊണാൾഡ് ട്രംപിന്റെയും മെലാനിയ ട്രംപിന്റെയും ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും ഗുജറാത്ത് സർക്കാരും വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.

Exit mobile version