ആഭരണം ധരിക്കുന്നതിച്ചൊല്ലി തര്‍ക്കം; മകള്‍ ഫെനോയില്‍ കുടിച്ചു; പിന്നാലെ അമ്മ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി

മുംബൈ: ആഭരണം ധരിക്കുന്നതിച്ചൊല്ലി മകളുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അമ്മ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. തര്‍ക്കത്തിനിടെ 31കാരിയായ മകള്‍ ഫെനോയില്‍ കുടിച്ചതോടെ 50 വയസ്സുകാരിയായ അമ്മ കെട്ടിടത്തിന്റെ ഏഴാംനിലയില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു. മകള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. വള ധരിക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ മകള്‍ വീട്ടുകാരുടെ മുന്നില്‍ വെച്ച് ഫെനോയില്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നിങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അമ്മയോട് പറഞ്ഞാണ് യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.

യുവതിയെ ഉടന്‍ തന്നെ വീട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. യുവതിയുടെ ആരോഗ്യനില തൃപ്തികമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ബന്ധുക്കള്‍ വീട്ടിലേക്ക് മടങ്ങിവന്നു. അതിനിടെ യുവതിയുടെ അമ്മയെ അന്വേഷിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Exit mobile version