തോല്‍വിയില്‍ ആശങ്കപ്പെടുന്നതിന് പകരം സന്തോഷിക്കുന്നു, ഇങ്ങനെയാണെങ്കില്‍ കട പൂട്ടുന്നതാണ് നല്ലത്; കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രണബ് മുഖര്‍ജിയുടെ മകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദയനീയ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രണബ്
മുഖര്‍ജിയുടെ മകളും മഹിളാ കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്ത്. ഇങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസ് കട പൂട്ടുന്നതാണ് നല്ലതെന്ന് ശര്‍മിഷ്ഠ പറഞ്ഞു. ബിജെപിയെ തോല്പ്പിക്കുന്ന പണി കോണ്‍ഗ്രസ് പ്രാദേശിക കക്ഷികള്‍ക്കു ഔട്ട് സോഴ്‌സ് ചെയ്തിരിക്കുകയാണോയെന്നും അവര്‍ ചോദിച്ചു

ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഹ്ലാദിക്കുന്നതിനെ ശര്‍മിഷ്ഠ മുഖര്‍ജി കുറ്റപ്പെടുത്തി. ആംആദ്മിയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാവ് പി ചിദംബരം ചെയ്ത ട്വീറ്റിനു മറുപടിയുമായാണ് ശര്‍മിഷ്ഠ ഇപ്പോള്‍ രംഗത്തുവന്നത്.

”ബിജെപിയെ തോല്‍പ്പിക്കുന്ന പണി കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികള്‍ക്കു ഔട്ട് സോഴ്‌സ് ചെയ്തിരിക്കുകയാണോ? അങ്ങനെ അല്ലെങ്കില്‍ ആംആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ ഇത്ര സന്തോഷിക്കുന്നത് എന്തിന്? കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ ആശങ്കപ്പെടുകയല്ലേ വേണ്ടത്? ഇത് ഇങ്ങനെ ഔട്ട് സോഴ്‌സ് ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ നമ്മള്‍ കട പൂട്ടുകയാണ് നല്ലത്’ ശര്മിഷ്ഠ പ്രതികരിച്ചു.

Exit mobile version