ലഭിച്ചത് നിരവധി വിവാഹാഭ്യര്‍ത്ഥനകള്‍, യുവതികളുടെ ആരാധനാപാത്രമായി മാറിയ രാഘവ് ചദ്ദയ്ക്ക് ഡല്‍ഹിയില്‍ വന്‍ വിജയം

ന്യൂഡല്‍ഹി: സ്ത്രീകളുടെ ആരാധനാപാത്രമായി മാറിയ രാഘവ് ചദ്ദയ്ക്ക് മിന്നും വിജയം. ആദ്യ നിയമസഭാതിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എഎപിയുടെ രാഘവ് ചദ്ദ വന്‍ ഭൂരിപക്ഷം നേടിയാണ് വിജയക്കൊടി പാറിച്ചത്. 20058 വോട്ടുകള്‍ക്കാണ് മുതിര്‍ന്ന ബിജെപി നേതാവ് ആര്‍പിസിങ്ങിനെ പരാജയപ്പെടുത്തി രാഘവ് ചദ്ദ വിജയിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ മുതല്‍ രാഘവ് ചദ്ദ മാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചിരുന്നു. ഒട്ടേറെ വിവാഹാഭ്യര്‍ഥനകളാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ 31-വയസ്സുകാരന്‍ ഛദ്ദയെ തേടിയെത്തിയത്. സാമൂഹികമാധ്യമങ്ങളില്‍ ഛദ്ദയെ പിന്തുടരുന്ന യുവതികളാണ് വിവാഹാഭ്യര്‍ഥനകളുമായി രംഗത്തെത്തിയവരില്‍ ഏറെയും.

ഏകദേശം പന്ത്രണ്ടോളം വിവാഹാഭ്യര്‍ഥനകള്‍ രാഘവിന് ലഭിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ദേശീയ വക്താവും ട്രഷററുമായ യുവനേതാവായ രാഘവ് ചദ്ധ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്നു.

Exit mobile version