ഞാന്‍ എന്റെ തോല്‍വി അംഗീകരിക്കുന്നു, എല്ലാവര്‍ക്കും നന്ദി; വോട്ടെണ്ണി തുടങ്ങിയപ്പോഴേക്കും ഡല്‍ഹിയില്‍ തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: വോട്ടെണ്ണി തുടങ്ങിയപ്പോഴേക്കും ഡല്‍ഹിയില്‍ തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുകേഷ് ശര്‍മ്മ. ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഏതാനും മണിക്കൂറുകള്‍ ബാക്കി നില്‍ക്കേയാണ് മുകേഷ് ശര്‍മ്മ തോല്‍വി സമ്മതിച്ച്.

ട്വിറ്ററിലൂടെയായിരുന്നു മുകേഷ് ശര്‍മ്മ ഇക്കാര്യം പറഞ്ഞത്. ”ഞാന്‍ എന്റെ തോല്‍വി അംഗീകരിക്കുന്നു. എല്ലാ സമ്മതിദായകര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. പ്രദേശത്ത് സമഗ്രമായ വികസനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡല്‍ഹിയുടെയും മണ്ഡലമായ വികാസ്പുരിയുടെയും എല്ലാവിധ വികസനങ്ങള്‍ക്കും വേണ്ടി വീണ്ടും പരിശ്രമിക്കും.” മുകേഷ് ശര്‍മ്മ ട്വീറ്റില്‍ കുറിച്ചു.

ഡല്‍ഹിയില്‍ മൂന്നാം തവണയും ആം ആദ്മി ആയിരിക്കും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് ഫലങ്ങളില്‍ വളരെ വ്യക്തമായിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പാര്‍ട്ടി പ്രവര്‍ത്തകരും ഇതേ ആത്മവിശ്വാസം തന്നെയായിരുന്നു പ്രകടിപ്പിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോഴും എഎപിയിക്ക് അനുകൂലമാണ് ഫലസൂചനകള്‍

Exit mobile version