ഒരു പേടിയുമില്ല, രാജ്യതലസ്ഥാനത്ത് ബിജെപി തന്നെ അധികാരത്തില്‍ വരും; ആത്മവിശ്വാസം പ്രകടിപ്പിച്ച് മനോജ് തിവാരി

ന്യൂഡല്‍ഹി: തനിക്ക് പേടിയൊന്നുമില്ല, പകരം ദേശീയ തലസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വരുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഡല്‍ഹി ബിജെപി മേധാവി മനോജ് തിവാരി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് മനോജ് തിവാരി തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

‘എനിക്കൊരു പേടിയുമില്ല, ഇത് ബിജെപിയെ സംബന്ധിച്ചിടത്തോളം നല്ല ദിവസമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ അധികാരത്തിലെത്തും. ഞങ്ങള്‍ 55 സീറ്റുകള്‍ നേടിയാല്‍ ആശ്ചര്യപ്പെടാനൊന്നുമില്ല.’- തിവാരി പറഞ്ഞു.

ഫലമുണ്ടായില്ലെങ്കില്‍ അതിന് ഇവിഎമ്മുകളെ കുറ്റപ്പെടുത്തരുതെന്ന് ബിജെപി നേതാവ് പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി മുന്നേറുകയാണ്. എന്നാല്‍ ഭരണം തങ്ങള്‍ക്ക് തന്നെയാണെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി.

Exit mobile version