ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഞങ്ങള്‍ തിരികെ വന്നിരിക്കും; മഹാരാഷ്ട്രയില്‍ ബിജെപി തിരിച്ച് വരുമെന്ന് ഫഡ്‌നവിസ്

പൂനെയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഫഡ്‌നവിസ്.

പൂനെ: മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും തിരിച്ചുവരുമെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. പൂനെയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഫഡ്‌നവിസ്.

‘ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ആര്‍ക്കും ഞങ്ങളെ തടുക്കാനാവില്ല. അവരുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഞങ്ങള്‍ തിരികെ വന്നിരിക്കും’എന്ന് അദ്ദേഹം പറഞ്ഞു. ‘അധികാരത്തിലായാലും പ്രതിപക്ഷത്തിലായാലും നേര്‍പാതയിലൂടെ മാത്രം സഞ്ചരിക്കണം. അതിനായി നിങ്ങളുടെ അനുഗ്രഹം ആവശ്യമാണ്. ആ അനുഗ്രഹം തേടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്. നിങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഉറപ്പായും ഒരു തിരിച്ചു വരവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘ഞാന്‍ വീണ്ടും അധികാരത്തിലേറും’ എന്നതായിരുന്നു ഫഡ്‌നവിസിന്റെ പ്രചരണ മുദ്രാവാക്യം. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഫഡ്‌നവിസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയെങ്കിലും മണിക്കൂറുകള്‍ മാത്രമെ ആ സര്‍ക്കാരിന് ആയുസുണ്ടായിരുന്നുള്ളു. ഒടുവില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തിലേറുകയും ചെയ്തു.

Exit mobile version