രജനീകാന്ത് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക്; ഏപ്രിലിൽ പാർട്ടിയെന്ന് രജനി മക്കൾ മന്ത്ര

ചെന്നൈ: തമിഴ്‌സൂപ്പർ താരം രജനികാന്ത് ഏപ്രിലിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് റിപ്പോർട്ട്. താരം ഉടൻ തന്നെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് രജനി മക്കൾ മന്ത്രത്തിലെ പ്രവർത്തകർ പറയുന്നത്. ഇക്കാര്യം ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

പാർട്ടിയുടെ പേരിനെക്കുറിച്ചോ പാർട്ടിക്ക് ബിജെപിയുമായി ബന്ധമുണ്ടാകുമോ എന്നൊന്നും ഇപ്പോഴും വ്യക്തമായിട്ടില്ല. ആർഎസ്എസ് നേതാവ് എസ് ഗുരുമൂർത്തിയുമായുള്ള രജനീകാന്തിന്റെ അടുത്ത ബന്ധം ബിജെപിയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന് വഴിയൊരുക്കും എന്ന തരത്തിലും വാർത്തകളും ഇതിനിടെ വന്നിരുന്നു.

രജനീകാന്ത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് വ്യക്തമാക്കിയതോടെ പാർട്ടി ബിജെപിയുമായി സഹകരിച്ച് മുന്നോട്ട് പോകുമോ എന്നാണ് തമിഴ് രാഷ്ട്രീയ ലോകത്ത് ചർച്ചയാകുന്നത്. അടുത്ത വർഷം തമിഴ്‌നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏറെ ഗൗരവകരമായ വിഷയമായാണ് മറ്റ് പാർട്ടികൾ കാണുന്നത്. സ്വന്തം പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന കാര്യം 2017 ഡിസംബറിൽ തന്നെ രജനീകാന്ത് വ്യക്തമാക്കിയതാണ്.

Exit mobile version