ഡല്‍ഹിയില്‍ ബിജെപി ഭരിക്കും, തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആരും ഇവിഎം മെഷീനുകളെ കുറ്റം പറയരുത്; മനോജ് തിവാരി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഫലം വരുമ്പോള്‍ ഇവിഎം മെഷീനുകളെ കുറ്റം പറയരുതെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ നിഷ്ഫലമാക്കി ഡല്‍ഹിയില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും മനോജ് തിവാരി പറഞ്ഞു.

ഡല്‍ഹിയില്‍ വീണ്ടും ആം ആദ്മി ഭരണത്തിലെത്തുമെന്ന സൂചനയാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ ബിജെപി ഭരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് മനോജ് തിവാരി രംഗത്തെത്തിയത്.

‘പരമാവധി 26 സീറ്റുകളാണ് ബിജെപിക്ക് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്നാല്‍ ഫെബ്രുവരി 11ന് ഈ പ്രവചനങ്ങളെല്ലാം പരാജയപ്പെടും. 48 സീറ്റുകളിലധികം നേടി ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. ഫലം വരുമ്പോള്‍ ഇവിഎം മെഷീനുകളെ കുറ്റം പറയരുത്. ‘ – എന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ ഇവിഎം മെഷീനില്‍ ക്രമക്കേട് നടത്താനുളള സാധ്യത പരിഗണിച്ച് ഡല്‍ഹിയില്‍ ആ ആദ്മി പ്രവര്‍ത്തകര്‍ ഇവിഎം മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ എഎപി 50-57 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. ബിജെപി 26 സീറ്റുകള്‍ വരെ നേടുമ്പോള്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടമില്ലാതെ 2-3 സീറ്റുകളിലൊതുങ്ങുമെന്നാണ് പ്രവചനങ്ങള്‍.

Exit mobile version