‘എന്റെ പൗരത്വത്തെ ചോദ്യം ചെയ്യാൻ വരരുത്’; ഡൽഹിയിലുള്ളവരുടെ ഭാവി തീരുമാനിക്കേണ്ടെന്ന് പറഞ്ഞയാളുടെ വായടപ്പിച്ച് തപ്‌സി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് സിനിമാ താരം തപ്‌സി പന്നുവിനെ ട്വിറ്ററിൽ ചോദ്യം ചെയ്തയാളുടെ വായടപ്പിച്ച് താരം. മുംബൈയിൽ ജീവിക്കുന്നവർ ഡൽഹിയിലുള്ളവരുടെ ഭാവി തീരുമാനിക്കുന്നത് എന്തിനാണെന്നായിരുന്നു ട്വിറ്റർ ഫോളോവർ തപ്‌സിയോട് ചോദിച്ചത്.

‘എന്തുകൊണ്ടാണ് മുംബൈയിൽ ജീവിക്കുന്നവർ ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത്. മുംബൈയിലേക്ക് താമസം മാറിയ തപ്‌സി വോട്ടും അങ്ങോട്ട് മാറ്റേണ്ടതാണ്,’- ട്വിറ്ററിലൂടെ ഉപയോക്താവ് ആവശ്യപ്പെട്ടു.

ഈ കമന്റിന് താൻ മുംബൈയിൽ ജീവിക്കുന്നതിനേക്കാൾ കൂടുതൽ ജീവിക്കുന്നത് ഡൽഹിയിലാണെന്നും തന്റെ പൗരത്വത്തെ ചോദ്യം ചെയ്യരുതെന്നും തപ്‌സി മറുപടി നൽകുകയായിരുന്നു.

‘ഞാൻ മുംബൈയിൽ ജീവിക്കുന്നതിനേക്കാൾ കൂടുതൽ ജീവിച്ചത് ഡൽഹിയിലാണ്. മാത്രവുമല്ല, ഞാൻ മറ്റെന്തിനേക്കാളും ഉപരിയായി ഞാനോരു ഒരു ഡൽഹിക്കാരിയാണ്. ദയവു ചെയ്ത് എന്റെ പൗരത്വത്തെ ചോദ്യംചെയ്യാൻ വരരുത്. നിങ്ങൾ നിങ്ങളുടെ പൗരത്വത്തെക്കുറിച്ചും നിങ്ങൾക്കെന്ത് സംഭാവനചെയ്യാൻ സാധിക്കുമെന്നും ചിന്തിക്കൂ,’ തപ്‌സി മറുപടി നൽകി.

ഞാൻ എന്ത് ചെയ്യണം ചെയ്യണ്ട എന്ന് തീരുമാനിക്കാൻ നിങ്ങൾ ആളല്ല. ഇപ്പോൾ നിങ്ങൾക്ക് മനസിലായില്ലേ ഞാൻ എത്രമാത്രം ഒരു ഡൽഹിക്കാരിയാണെന്ന്,-തപ്‌സി കുറിച്ചു. ഇതിനോടൊപ്പം വോട്ടു ചെയ്യുന്നതിന്റെ ഒരു കുടുംബ ചിത്രം കൂടി തപ്‌സി പോസ്റ്റു ചെയ്തിരുന്നു.

Exit mobile version