പൗരത്വ നിയമം മുസ്‌ലിംകള്‍ക്ക് എതിരാണെന്ന് ബോധ്യപ്പെട്ടു; ബിജെപി കൗണ്‍സിലര്‍ രാജിവെച്ചു

ഇന്‍ഡോര്‍: പൗരത്വ ഭേദഗതി നിയമത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ബിജെപി കൗണ്‍സിലര്‍ രാജിവെച്ചു. ഇന്‍ഡോര്‍ ബിജെപി കൗണ്‍സിലര്‍ ഉസ്മാന്‍ പട്ടേലാണ് രാജിക്കത്ത് നല്‍കിയത്. ഒരു വിഭാഗത്തോട് പൗരത്വ നിയമം വിവേചനം കാട്ടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

താന്‍ വളരെയേറെ ആലോചിക്കുകയും നിയമത്തെ കുറിച്ച് പഠിക്കുകയും ചെയ്താണ് ഈ തീരുമാനമെടുത്തത്. പൗരത്വ ഭേദഗതി നിയമം മുസ്‌ലിംകള്‍ക്ക് എതിരാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ബിജെപി വിദ്വേഷ രാഷ്ട്രീയം പയറ്റുകയാണെന്നും ഖജ്റാന പ്രദേശത്തെ മുനിസിപ്പല്‍ കൗണ്‍സിലറായ ഉസ്മാന്‍ പട്ടേല്‍ പറഞ്ഞു

മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിലുടനീളമുള്ള ബിജെപിയുടെ ന്യൂനപക്ഷ സെല്ലിലെ നൂറുകണക്കിന് അംഗങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചക്കകം രാജിവച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Exit mobile version