കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ കഞ്ചാവിന് കഴിയും, നിയമവിധേയമാക്കണം; ആവശ്യവുമായ സംവിധായകന്‍ വിവേക് അഗ്നിഹോത്രി

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അവകാശ വാദം

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ കഞ്ചാവിന് സാധിക്കുമെന്ന് അവകാശവാദവുമായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അവകാശ വാദം. കഞ്ചാവ് കൊറോണ വൈറസിനെ കൊല്ലുമെന്ന് അവകാശപ്പെടുന്ന മീമിനൊപ്പം കഞ്ചാവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

ലോകത്തെ ഒരുപാട് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഇന്ത്യയിലുണ്ട്. ആ പുരാതന വിജ്ഞാനത്തെ അവജ്ഞയോടെ കാണുന്നിടത്തോളം നിങ്ങള്‍ക്കത് കണ്ടെത്താനാവില്ല. കഞ്ചാവ് ഒരു അത്ഭുത ചെടിയാണ്. എണ്‍പതുകളുടെ പകുതി വരെ സര്‍ക്കാര്‍ അത് വിറ്റിരുന്നു. രാജീവ് ഗാന്ധിയും പടിഞ്ഞാറന്‍ മരുന്നു കമ്പനികളുമാണ് അതിന് ചീത്തപ്പേര് നല്‍കിയത്. കഞ്ചാവ് നിയമവിധേയമാക്കണം’ വിവേക് ട്വീറ്റ് ചെയ്തു.

Exit mobile version