സിനിമ കണ്ട് വിതുമ്പി അഡ്വാനി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: സിനിമ കണ്ട് കരച്ചിലടക്കാന്‍ പാടുപെടുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘ശിക്കാര: ദി അണ്ടോള്‍ഡ് സ്റ്റോറി ഓഫ് കാശ്മീരി പണ്ഡിറ്റ്‌സ്’ എന്ന ചിത്രം തീയേറ്ററിലെത്തി കണ്ടപ്പോഴാണ് അഡ്വാനി കരച്ചിലടക്കാന്‍ പാടുപെട്ടത്.

കാശ്മീര്‍ താഴ്വരയില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്ന കാശ്മീരി പണ്ഡിറ്റുകളുടെ ജീവിത കഥയാണ് ശിക്കാരയില്‍ പറയുന്നുത്. സിനിമ കാണാന്‍ തിയ്യേറ്ററിലെത്തിയപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ വിധു വിനോദ് ചോപ്രയും അഡ്വാനിക്കൊപ്പമുണ്ടായിരുന്നു.

സങ്കടമടക്കി സംസാരിക്കാന്‍ ബുദ്ധിമുട്ടുന്ന അഡ്വാനിയുടെ ദൃശ്യങ്ങള്‍ വിധു വിനോദ് ചോപ്ര തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. അഡ്വാനിയുടെ വികാരനിര്‍ഭരമായ നിമിഷങ്ങളടങ്ങിയ വീഡിയോ സോഷ്യല്‍മീഡിയ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.

Exit mobile version