കൊൽക്കത്തയിൽ സിഎഎ അനുകൂല റാലി പോലീസ് തടഞ്ഞു; ബിജെപി അധ്യക്ഷനടക്കം കസ്റ്റഡിയിൽ

കൊൽക്കത്ത: കൊൽക്കത്തയിൽ ബിജെപി നടത്തിയയുടെ സിഎഎ അനുകൂല റാലി പോലീസ് തടഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കൈലാസ് വിജയവർഗീയ, മുകുൾ റോയ് തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു. ദക്ഷിണ കൊൽക്കത്തയിലെ ടോളിഗുംഗ മേഖലയിലാണ് റാലി നടത്തിയത്. അനുമതിയില്ലാതെയാണ് റാലി നടത്തിയെന്ന് കുറ്റത്തിനാണ് ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, സിഎഎക്കെതിരെ അതിശക്തമായ നിലപാടെടുത്ത് മുഖ്യമന്ത്രി മമത ബാനർജി ബിജെപിക്കെതിരെ സമരവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ബിജെപി നേതാക്കൾ കസ്റ്റഡിയിലായിരിക്കുന്നത്.

അതേസമയം, മതസൗഹാർദം തകർക്കുന്നതിനായാണ് ബിജെപിയുടെ സിഎഎ റാലിയെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സർക്കാറിന്റെ അനുമതിയില്ലാതെയാണ് റാലി സംഘടിപ്പിച്ചതെന്നും തൃണമൂൽ കോൺഗ്രസ് വക്താവ് പറഞ്ഞു.

Exit mobile version