വീഞ്ഞും മദ്യവും ഡസൻ കണക്കിന് കാമുകിമാരും ലഹരി; വയാഗ്രയ്ക്ക് അടിമ; പണത്തോട് ആർത്തി; തീവ്രവാദികളെ സഹായിച്ച ദേവീന്ദറിന്റെ കുത്തഴിഞ്ഞ ജീവിതം ഞെട്ടിപ്പിക്കുന്നത്

ശ്രീനഗർ: കാശ്മീരിൽ നിന്നും ഡൽഹിയിലേക്ക് തീവ്രവാദികളെ കടത്തുന്നതിനിടെ പിടിയിലായ കാശ്മീർ ഡിഎസ്പി ദേവീന്ദർ സിങ്ങിന്റെ കുത്തഴിഞ്ഞ ജീവിതമാണ് അയാളെ തീവ്രവാദികളുമായി അടുപ്പിച്ചതെന്ന് വെളിപ്പെടുത്തൽ. തീവ്രവാദികളെ സഹായിച്ചതിന് എൻഐഎ കസ്റ്റഡിയിൽ കഴിയുന്ന ദേവീന്ദർ പണത്തിനോട് അതിയായ ആർത്തി കാണിച്ചിരുന്നെന്നും ആഡംബര പ്രിയനായിരുന്നെന്നുമാണ് എൻഐഎ പറയുന്നത്. പണം ലഭിക്കാനായി തീവ്രവാദികളെ വരെ സഹായിക്കാനും ദേവീന്ദർ തയ്യാറായി.

തെളിവെടുപ്പിനിടെ ദേവീന്ദറിന്റെ ഫോൺ പരിശോധിച്ചതോടെയാണ് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ എൻഐഎ സംഘത്തിന് ലഭിച്ചത്. സ്ഥിരമായി മദ്യപിച്ചിരുന്ന ദേവീന്ദറിന് പ്രിയപ്പട്ട ലഹരികളിലൊന്ന് വീഞ്ഞ് ആയിരുന്നു. ഡസൻ കണക്കിന് സ്ത്രീകളുമായി ദേവീന്ദറിന് ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകളും ഫോണിൽനിന്ന് അന്വേഷണ സംഘം കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ താൻ സെക്‌സിന് അടിമയാണെന്നും ദിവസേന വയാഗ്ര കഴിച്ചിരുന്നുവെന്നും ദേവീന്ദർ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പണത്തോടുള്ള ആർത്തിയും ആഡംബര ജീവിതവുമാണ് ദേവീന്ദറിനെ തീവ്രവാദി സംഘത്തിൽ എത്തിച്ചത്. അത്യാഡംബരം നിറഞ്ഞ രണ്ട് വീടുകളാണ് ദേവീന്ദറിനുള്ളത്.

ഇതിന് പുറമെ ശ്രീനഗറിലെ ആർമി കേന്ദ്രത്തോട് ചേർന്ന് ദേവീന്ദർ കോടികൾ വിലവഴിച്ച് മറ്റൊരു വീടും നിർമിക്കുന്നുണ്ട്. ദേവീന്ദറിന്റെ രണ്ട് പെൺമക്കൾ ബംഗ്ലാദേശിൽ മെഡിക്കൽ വിദ്യാർത്ഥികളാണ്. മകൻ പഠിക്കുന്നത് ശ്രീനഗറിലെ ഉന്നത സ്‌കൂളിലും ആണ്. വിദ്യാഭ്യാസ ചെലവിനുള്ള പണവും ദേവീന്ദർ തീവ്രവാദികളെ സഹായിച്ചും രാജ്യത്തെ ഒറ്റിയും സ്വരൂപിച്ചെന്നാണ് സൂചന.

Exit mobile version