ചാലക്കുടി എംപി ബെന്നി ബെഹന്നാന് നന്ദി അറിയിച്ച് നടി സ്വര ഭാസ്‌കര്‍

തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രത്തെ കൊണ്ട് പറയിച്ച ശ്രമത്തിന് നന്ദിയെന്നും അവര്‍ ട്വീറ്റില്‍ കുറിച്ചു.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബെഹന്നാന് നന്ദി അറിയിച്ച് നടി സ്വര ഭാസ്‌കര്‍. ട്വിറ്ററിലൂടെയാണ് താരം നേതാവിന് നന്ദി അറിയിച്ചത്. ലൗ ജിഹാദിനെ കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സ്വര ഭാസ്‌കര്‍ ബെന്നി ബെഹന്നാന് നന്ദി പറഞ്ഞത്.

ബെന്നി ബെഹന്നാന്റെ ചോദ്യത്തിനാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ലൗ ജിഹാദ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന മറുപടി പാര്‍ലമെന്റില്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന്റെ ട്വീറ്റ്. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രത്തെ കൊണ്ട് പറയിച്ച ശ്രമത്തിന് നന്ദിയെന്നും അവര്‍ ട്വീറ്റില്‍ കുറിച്ചു.

blockquote class=”twitter-tweet”>

Clarification: this was govt. response to a question asked in Parliament by Shri. Benny Behanan, @INCIndia MP from Chalakudy, Kerala.. THANKS for this effort Benny ji! Thank u for holding the govt. accountable for election time lies🙏🏿🙏🏿👏🏽👏🏽🇮🇳🇮🇳🇮🇳 @BennyBehananMP @sumitkashyapjha https://t.co/0ODkxrP1Sr

— Swara Bhasker (@ReallySwara) February 5, 2020

Exit mobile version