ഇന്ത്യയിലെ 60 കോടിയോളം ജനങ്ങള്‍ക്ക് അവരുടെ മാതാപിതാക്കളുടെ ജനന തീയതി അറിയില്ല; പൗരത്വ രജിസ്റ്ററിനെതിരെ ഗുലാം നബി ആസാദ്

ബിജെപി എന്‍പിആറിനെ തെറ്റായി അവതരിപ്പിക്കുകയാണ്.

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഇന്ത്യയിലെ 60 കോടിയോളം ജനങ്ങള്‍ക്ക് അവരുടെ മാതാപിതാക്കളുടെ ജനന തീയതി അറിയില്ലെന്ന് അദ്ദേഹം പറയുന്നു.

എന്‍പിആര്‍ മുമ്പും നടത്തിയിരുന്നുവെങ്കിലും അതിലെ ചോദ്യങ്ങള്‍ സാധാരണയായിരുന്നു. എന്നാല്‍, ബിജെപി എന്‍പിആറിനെ തെറ്റായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘എന്‍പിആര്‍ മുമ്പും ചെയ്തിരുന്നു, പക്ഷേ അതിലെ ചോദ്യങ്ങള്‍ സാധാരണയായിരുന്നു. ബിജെപി എന്‍പിആറിനെ തെറ്റായി അവതരിപ്പിക്കുകയാണ്.

എന്‍പിആറിലും ഹിന്ദു- മുസ്ലിം എന്ന വിവേചനം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. രാജ്യത്ത് 50-60 കോടി ജനങ്ങളുണ്ട് അവര്‍ക്കെല്ലാം അവരുടെ മാതാപിതാക്കളുടെ ജനന തിയതി അറിയുമെന്ന് വിശ്വസിക്കുന്നില്ല’-ഗുലാം നബി ആസാദ് പറയുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനാല്‍ ജനങ്ങളെ എന്‍പിആറിലേക്കും സിഎഎയിലേക്കും വലിച്ചിഴക്കുകയാണെന്നും ആസാദ് കുറ്റപ്പെടുത്തി.

Exit mobile version