ഇന്ത്യയിലെ രാഷ്ട്രീയം വളരെ വൃത്തികെട്ടതായി മാറി; വിരമിച്ച് സാമൂഹിക സേവനത്തിന് ഇറങ്ങുന്നുവെന്ന് ഗുലാം നബി ആസാദ്

ന്യൂഡൽഹി: താൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന പ്രഖ്യാപനവുമായി കാശ്മീരിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച് സമൂഹിക സേവനത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് മുതിർന്ന പ്രയാസകരമായ ഘട്ടത്തിൽ പൊതുസമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

also read- നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ; സുനിൽ ഗോപി പിടിയിലായത് വഞ്ചനാ കേസിൽ

‘സമൂഹത്തിൽ നമുക്കൊരു മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ഞാൻ വിരമിച്ച് സാമൂഹിക സേവനത്തിൽ മുഴുകാൻ പോകുന്നതായി കേട്ടാൽ അത് വലിയ സംഭവമായി നിങ്ങൾക്ക് തോന്നണമെന്നില്ല’-പത്മഭൂഷൺ ലഭിച്ച ഗുലാംനബി ആസാദിനെ ആദരിക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ജമ്മു കാശ്മീർ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ എംകെ ഭരദ്വാജാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യയിലെ രാഷ്ട്രീയം വളരെ വൃത്തികെട്ടതായി മാറിയിരിക്കുന്നുവെന്നും ചിലപ്പോൾ നമ്മൾ മനുഷ്യരാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നെന്നും ഗുലാം നബി ആസാദ് പ്രസംഗത്തിൽ പരാമർശിച്ചു.

Exit mobile version