ഭാഷയും മതവും അതിർത്തിയും മാത്രമല്ല, കൊറോണയേയും തോൽപ്പിച്ച് ഈ പ്രണയം; ചൈനക്കാരി ജി ഹൊയ്ക്ക് മിന്നുചാർത്തി ഇന്ത്യക്കാരൻ സത്യാർത്ഥ്

മന്ദ്‌സൗർ: പ്രണയത്തിന് ദേശത്തിന്റേയോ ഭാഷയുടേയോ മാത്രമല്ല, രോഗത്തിന്റേയും അതിർത്തികളെ ലംഘിച്ചാണ് ചൈന സ്വദേശിനിയായ ജി ഹൊയും സത്യാർത്ഥ് മിശ്രയെന്ന ഇന്ത്യക്കാരനും ഒന്നായത്. പ്രണയം എല്ലാ അതിരുകളേയും ഭേദിക്കുമെന്ന ലോക സത്യത്തെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ജി ഹൊയും സത്യാർത്ഥും. പ്രണയത്തിന് കൊറോണ പോലും പ്രശ്‌നമല്ലെന്ന് ഇരുവരും തെളിയിച്ചു. ഇരുവരും തമ്മിൽ മധ്യപ്രദേശിൽ വെച്ച് കഴിഞ്ഞ ദിവസം വിവാഹിതരാവുകയായിരുന്നു.

കൊറോണ പശ്ചാത്തലത്തിൽ ചൈനക്കാരേയും ചൈനയേയും പേടിയോടെ ലോകം നോക്കുമ്പോഴാണ് ഈ ഇന്തോ-ചൈന വിവാഹം അഞ്ച് വർഷം മുമ്പ് കാനഡയിലെ ഷെറിഡൺ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായിരുന്നപ്പോഴാണ് സത്യാർത്ഥ് ജി ഹൊയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും.

ഒടുവിൽ, സത്യാർത്ഥയുടെ ജന്മനാട്ടിൽ വെച്ച് ഫെബ്രുവരി രണ്ടിന് ഇന്ത്യൻ ആചാരങ്ങൾ പ്രകാരം വിവാഹിതരാകാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. കാനഡയിൽ നിന്നും ജനുവരി 29ന് മധ്യപ്രദേശിൽ എത്തിയ ഇരുവും കുടുംബാംഗങ്ങളുടെ അനുഗ്രഹത്തോടെ വിവാഹിതരാവുകയായിരുന്നു. ചൈനയിൽ വെച്ചും വിവാഹ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചുവെങ്കിലും കൊറോണയുടെ പശ്ചാത്തലത്തിൽ നീട്ടിവെയ്ക്കുകയായിരുന്നു.

ഇന്ത്യൻ സംസ്‌കാരവും ഭക്ഷണവും ആഘോഷങ്ങളുമെല്ലാം ഒരുപാട് ഇഷ്ടമായെന്ന് ചൈനക്കാരി മരുമകൾ പറയുന്നു. ജി ഹൊയെ ഒരുപാട് ഇഷ്ടമായെന്നും മകന്റെ പ്രണയത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്നും സത്യാർത്ഥിന്റെ അമ്മയും വ്യക്തമാക്കി.

Exit mobile version