രണ്ട് മണിക്കൂര്‍ 40 മിനിറ്റ്; ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവകരണം നടത്തി നിര്‍മ്മല സീതാരാമന്‍; ഭേദിച്ചത് സ്വന്തം റെക്കോര്‍ഡ് തന്നെ

2014-ല്‍ അരുണ്‍ ജെയ്റ്റ്ലി രണ്ട് മണിക്കൂര്‍ 10 മിനിറ്റെടുത്ത് ബജറ്റ് അവതരണം നടത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തില്‍ സ്വന്തം റെക്കോര്‍ഡ് ഭേദിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഏറ്റവും കൂടുതല്‍ സമയം എടുത്താണ് ബജറ്റ് അവതരണം നടത്തിയ റെക്കോര്‍ഡാണ് മന്ത്രി ഭേദിച്ചത്. രണ്ട് മണിക്കൂര്‍ 40 മിനിറ്റ് സമയമെടുത്താണ് ഇന്ന് ബജറ്റവതരണം നടത്തിയത്.

2019-ല്‍ രണ്ടാം മോഡി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോള്‍ നിര്‍മ്മല സീതാരാമന്‍ രണ്ടു മണിക്കൂര്‍ 15 മിനിറ്റ് സമയമെടുത്തു. ഈ റെക്കോര്‍ഡാണ് ഇന്നത്തെ ബജറ്റ് അവതരണത്തില്‍ മറികടന്നത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അവസാന പേജ് വായിക്കുകയും ചെയ്തില്ല.

അതിന് മുമ്പ് ജസ്വന്ത് സിങിന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. 2003-ല്‍ രണ്ട് മണിക്കൂര്‍ 13 മിനിറ്റായിരുന്നു ജസ്വന്ത് സിങിന്റെ ബജറ്റവതരണം. 2014-ല്‍ അരുണ്‍ ജെയ്റ്റ്ലി രണ്ട് മണിക്കൂര്‍ 10 മിനിറ്റെടുത്ത് ബജറ്റ് അവതരണം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഈ റെക്കോര്‍ഡ് ധനമന്ത്രി നിര്‍മ്മല സീതരാമന് സ്വന്തമായിരിക്കുകയാണ്.

Exit mobile version