പ്രസംഗിക്കുന്നതിനിടെ വെള്ളം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥ; സീറ്റില്‍ നിന്നെഴുന്നേറ്റ് വെള്ളം എടുത്തുനല്‍കി നിര്‍മലാ സീതാരാമന്‍, അഭിനന്ദനം

മുംബൈ: പ്രസംഗത്തിനിടെ വെള്ളം ആവശ്യപ്പെട്ട ഉദ്യോഗസ്ഥയ്ക്ക് ഇരിപ്പിടത്തില്‍നിന്ന് എണീറ്റുവന്ന് വെള്ളക്കുപ്പി എടുത്തുനല്‍കി കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍.

നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്‍.എസ്.ഡി.എല്‍.) രജതജൂബിലി ആഘോഷവേളയില്‍ നിന്നുള്ള ദൃശ്യമാണ് സോഷ്യല്‍ലോകത്ത് നിറയുന്നത്. വൈറലായതോടെ നിര്‍മലാ സീതാരാമനെ അഭിനന്ദനം കൊണ്ടുമൂടുകയാണ് സാമൂഹികമാധ്യമ ഉപയോക്താക്കള്‍.

പ്രസംഗത്തിനിടെ വെള്ളം ആവശ്യപ്പെട്ട ഉദ്യോഗസ്ഥയ്ക്ക് കേന്ദ്രമന്ത്രി ഇരിപ്പിടത്തില്‍നിന്ന് എണീറ്റുവന്ന് വെള്ളക്കുപ്പി കൈമാറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ചിട്ടുണ്ട്.

മുംബൈയില്‍ നടന്ന ചടങ്ങിനിടെ, എന്‍.സി.ഡി.എല്‍. മാനേജിങ് ഡയറക്ടര്‍ പദ്മജ ചുന്ദുരുവാണ് പ്രസംഗം ഇടയ്ക്കൊന്നു നിര്‍ത്തി വെള്ളം ആവശ്യപ്പെട്ടത്. ശേഷം പ്രസംഗം തുടരുകയും ചെയ്തു. അപ്പോഴാണ് നിര്‍മല ഗ്ലാസും വെള്ളക്കുപ്പിയുമായി പദ്മജയുടെ അരികിലേക്ക് എത്തിയത്. ഗ്ലാസ് പോഡിയത്തില്‍ വെച്ചതിനു ശേഷം വെള്ളക്കുപ്പി തുറക്കുന്നതും പിന്നെ വെള്ളമൊഴിക്കുന്നതും വീഡിയോയില്‍ കാണാം.

Exit mobile version