ക്ഷേമപെന്‍ഷനുകള്‍ 100 രൂപ കൂട്ടി, 1300 രൂപയാക്കി; നാല് വര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈയിനത്തില്‍ ചെലവഴിച്ചത് 22000 കോടിയിലധികമെന്ന് ധനമന്ത്രി

പതിമൂന്ന് ലക്ഷത്തില്‍ അധികം വയോജനങ്ങള്‍ക്കു കൂടി ക്ഷേമപെന്‍ഷന്‍ നല്‍കിയെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

തിരുവനന്തപുരം: എല്ലാ ക്ഷേമപെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക്. ബജറ്റിലാണ് പ്രഖ്യാപനം. ഇതോടെ ക്ഷേമപെന്‍ഷന്‍ തുക 1300 രൂപയായി മാറും. ക്ഷേമപെന്‍ഷനുകള്‍ക്ക് വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്തത് 9311 കോടി രൂപയെങ്കില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈയിനത്തില്‍ ചെലവഴിച്ചത് 22000 കോടിയലധികമാണെന്ന് തോമസ് ഐസക് പറയുന്നു.

പതിമൂന്ന് ലക്ഷത്തില്‍ അധികം വയോജനങ്ങള്‍ക്കു കൂടി ക്ഷേമപെന്‍ഷന്‍ നല്‍കിയെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനെയും പൗരത്വ നിയമഭേദഗതിക്കെതിരെയും രൂക്ഷവിമര്‍ശനം ഉന്നയിച്ചു കൊണ്ടായിരുന്നു തോമസ് ഐസക്ക് ബജറ്റ് വായന ആരംഭിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ കേരളം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരെ കേന്ദ്രം സഹായിക്കുന്നില്ലെന്നും കോര്‍പറേറ്റുകളെയാണ് സഹായിക്കുന്നത്. . സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണ്. തൊഴിലില്ലായ്മ സര്‍വകാല റെക്കോഡില്‍ എത്തിയിരിക്കുകയാണെന്നും ബജറ്റ് ആമുഖത്തില്‍ ധനമന്ത്രി പറഞ്ഞു.

Exit mobile version