വിശപ്പ് രഹിത കേരളം; കൊള്ളയില്ല, 25 രൂപയ്ക്ക് ഊണ്, സംസ്ഥാനത്താകെ തുടങ്ങുന്നത് 1000 ഹോട്ടലുകള്‍; കുടുംബശ്രീക്ക് സ്വന്തമായി ഷോപ്പിംഗ് മാളുകളും

200 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ കൂടുതല്‍ ഹരിതസംരഭങ്ങള്‍ തുടങ്ങിയ പദ്ധതികളും ഉണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതി ഊര്‍ജ്ജിതമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി തോമസ് ഐസക്. 25 രൂപയ്ക്ക് ഊണ് ലഭിക്കാന്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി പറഞ്ഞു. വിശപ്പ് രഹിത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്താകെ 1000 ഹോട്ടലുകള്‍ തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ, കുടുംബശ്രീക്ക് വേണ്ടി വിപുലമായ പദ്ധതി പ്രഖ്യാപനങ്ങളും ബജറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. കുടുംബശ്രീക്ക് വേണ്ടി കോഴിക്കോട് മാതൃകയില്‍ ഷോപ്പിംഗ് മാളുകള്‍ തുടങ്ങും, സംസ്ഥാനത്താകെ കുടംബശ്രീയുടെ നേതൃത്വത്തില്‍ 50 പുതിയ ഹോട്ടലുകളും 500 ടോയ്‌ലറ്റ് കോംപ്ലക്‌സുകളും ആരംഭിക്കും.

200 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ കൂടുതല്‍ ഹരിതസംരഭങ്ങള്‍ തുടങ്ങിയ പദ്ധതികളും ഉണ്ട്. കുടുംബശ്രീ അംഗങ്ങളുടെ പങ്കാളിത്തത്തോടെ 20000 ഏക്കറില്‍ ജൈവ കൃഷി പദ്ധതി നടപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.

Exit mobile version