ഞങ്ങള്‍ കുട്ടികള്‍ക്ക് പേനയും കംപ്യൂട്ടറും നല്‍കുമ്പോള്‍ അവര്‍ തോക്കുകള്‍ നല്‍കുന്നു; വിമര്‍ശിച്ച് അരവിന്ദ് കെജരിവാള്‍

ആക്രമണത്തില്‍ സര്‍വകലാശായിലെ ഒരു വിദ്യാര്‍ത്ഥിക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

Arvind Kejriwal | Bignewslive

ന്യൂഡല്‍ഹി: ജാമിഅ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഐടി-ടെക് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുന്ന ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയത്.

‘ഞങ്ങളുടെ പാര്‍ട്ടി കുട്ടികള്‍ക്ക് പേനകളും കംപ്യൂട്ടറുകളും നല്‍കുന്നു. അവരെ സംരഭകത്വത്തെ കുറിച്ച് സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍, മറ്റ് ചിലര്‍ കുട്ടികള്‍ക്ക് തോക്കുകള്‍ നല്‍കുകയും അവരില്‍ വിദ്വേഷം നിറക്കുകയും ചെയ്യുന്നു’- അരവിന്ദ് കെജരിവാള്‍ കറിച്ചു. കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിഅ മിലിയ സര്‍വകലാശായിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി ബജ്‌റംഗദ്ള്‍ പ്രവര്‍ത്തകനാണെന്ന് പോലീസ് പറയുന്നു. പോലീസ് നോക്കി നില്‍ക്കെയാണ് ആക്രമണം നടത്തിയതാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

ആക്രമണത്തില്‍ സര്‍വകലാശായിലെ ഒരു വിദ്യാര്‍ത്ഥിക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് കെജരിവാള്‍ തന്റെ പ്രതികരണം അറിയിച്ചത്. വെടിയുതിര്‍ത്തത് 17 വയസ് മാത്രമുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

Exit mobile version