നിർഭയ കേസിൽ ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കില്ല; വിനയ് ശർമ്മയും ദയാഹർജി നൽകി

ന്യൂഡൽഹി: ഡൽഹി നിർഭയ കേസിൽ വധശിക്ഷ വീണ്ടും നീളുമെന്ന് ഉറപ്പായി. പ്രതികൾക്ക് മരണ വാറണ്ടിൽ ഫെബ്രുവരി ഒന്നിന് വധശിക്ഷ നൽകണമെന്ന് ഉത്തരവിട്ടിരുന്നു എങ്കിലും പ്രതി വിനയ് ശർമ്മ രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചതോടെയാണിത്. ദയാഹർജിയിൽ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. അതുകൊണ്ട് പ്രതികൾക്ക് അത്ര ദിവസം കൂടി ആയുസ് നീട്ടി കിട്ടും.

അതേസമയം, മറ്റൊരു പ്രതി അക്ഷയ് സിങ് ഠാക്കൂർ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ ചേംബറിലാണ് ഹർജി പരിഗണിക്കുന്നത്.

നേരത്തെ, മറ്റ് രണ്ട് പ്രതികളായ മുകേഷ് സിങും വിനയ് ശർമ്മയും സമർപ്പിച്ച തിരുത്തൽ ഹർജികൾ ഇതേ ബെഞ്ച് ജനുവരി പതിനേഴിന് തള്ളിയിരുന്നു. സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി വധശിക്ഷ നൽകുന്നത് ശരിയല്ലെന്നാണ് തിരുത്തൽ ഹർജിയിൽ പറയുന്നത്. അക്ഷയ് സിങ് ഉൾപ്പെടേയുള്ള നാല് പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് ശനിയാഴ്ചയാണ് നടപ്പിലാക്കൻ നിശ്ചയിച്ചിരുന്നത്.

Exit mobile version