ഇന്ത്യയിലെത്തുന്ന ട്രംപ് ഉറപ്പായും സബര്‍മതി സന്ദര്‍ശിക്കും; പ്രഖ്യാപിച്ച് വിജയ് രൂപാണി

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഗുജറാത്തിലെ സബര്‍മതി സന്ദര്‍ശിക്കും. ഡല്‍ഹി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇക്കാര്യം പറഞ്ഞത്. ഫെബ്രുവരി അവസാന ആഴ്ചകളിലാവും ട്രംപ് ഇന്ത്യയിലെത്തുകയെന്നാണ് സൂചന.

ഏഷ്യയിലെ ഏറ്റവും ശുദ്ധിയുള്ള നദിയായി സബര്‍മതി മാറിക്കഴിഞ്ഞ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് ഉറപ്പുവരുത്തിയത്. ജപ്പാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രിമാര്‍ സബര്‍മതി നദി കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. അതിനാല്‍ ട്രംപും സബര്‍മതി സന്ദര്‍ശിക്കുമെന്നും വിജയ് രൂപാണി പറഞ്ഞു.

എന്നാല്‍ ട്രംപിന്റെ സന്ദര്‍ശന തിയതിയ്ക്കുറിച്ച് വിജയ് രൂപാണി പറഞ്ഞിട്ടില്ല. ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട് യുഎസ് സെനറ്റിന്റെ വിചാരണയുടെ പുരോഗതി അനുസരിച്ചാവും ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തിയതികള്‍ പ്രഖ്യാപിക്കുക.

Exit mobile version